National

വീട്ടില്‍ പോകാന്‍ ബസ് കാത്തുനിന്ന യുവതിക്ക് കാറിനുള്ളില്‍ ലിഫ്റ്റ് നല്‍കി കൂട്ടബലാല്‍സംഗം ചെയ്തു

വീട്ടില്‍ പോകാനായി ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കിയ ശേഷം കാറിനുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്തു. യുപിയിലെ ഷാമ്‍ലി ജില്ലയില്‍ നിന്ന് ഹരിയാനയിലെ വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെയാണ് കാറിലെത്തിയ മൂന്നംഗ സംഘം പീഡിപ്പിച്ചത്.

ബസിനായി കാത്ത് നില്‍ക്കുകയായിരുന്ന 35-കാരിയായ യുവതിയുടെ സമീപം കാറിലെത്തിയ മൂന്നുപേര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. അതിനെ തുടര്‍ന്ന് കാറില്‍ കയറിയ യുവതിയെ ജഹന്‍പുര ഗ്രാമത്തിന് സമീപമുള്ള കാട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ പീഡനത്തെ അതിജീവിച്ച യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാക്കിയുള്ള മൂന്നാമത്തെ പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.