ആര്‍എസ്എസിന്റെ ആശയങ്ങളെപ്പോലും പ്രധാനമന്ത്രി ബഹുമാനിക്കുന്നില്ല: പ്രിയങ്കാ ഗാന്ധി

single-img
20 August 2019

ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന ആശയങ്ങളെപ്പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.പിന്നോക്കക്കാരുടെ സംവരണം സംബന്ധിച്ച ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്‍റെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണമായി ആര്‍എസ്എസ് പ്രസ്താവനയെ സൂചിപ്പിച്ച് കഴിഞ്ഞ ദിവസത്തെ ട്വീറ്റിലായിരുന്നു പ്രിയങ്കയുടെ പ്രതികരിച്ചത്.

നിലവിലുള്ള എല്ലാ പ്രശ്നങ്ങളും സൗഹാര്‍ദപരമായ സംഭാഷണങ്ങളിലൂടെ പരിഹരിക്കാമെന്നായിരുന്നു മോഹന്‍ ഭഗവതിന്‍റെ സംവരണ നിലപാടില്‍ ആര്‍എസ്എസ് വിശദീകരണം. പക്ഷെ, സൗഹാര്‍ദപരമായ ചര്‍ച്ചയിലൂട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ആര്‍എസ്എസ് നിലപാടിനെ മോദിയും അദ്ദേഹത്തിന്‍റെ സര്‍ക്കാറും മാനിക്കുന്നില്ല. മാത്രമല്ല ജമ്മു കാശ്മീരില്‍ ‘പ്രശ്ന’മുണ്ടെന്നത് പോലും അവര്‍ വിശ്വസിക്കുന്നില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.