അനിശ്ചിതത്വങ്ങൾക്ക് വിട; സ്വതന്ത്രൻ ഉൾപ്പെടെ 17 മ​ന്ത്രി​മാ​ർ കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്തു

single-img
20 August 2019

കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ പിന്തുണ പിന്‍വലിച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന സ്വതന്ത്രന്‍ എച്ച് നാഗേഷ് ഉൾപ്പെടെ ക​ർ​ണാ​ട​ക​യി​ൽ പുതിയതായി 17 മ​ന്ത്രി​മാ​ർ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 10.30ന് രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലി കൊടുത്തു. മൂന്ന് ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് ബി.ജെ​പി സ​ർ​ക്കാ​റി​ലെ മ​ന്ത്രി​മാ​ർ അധികാരത്തിലേറിയത്.

ഇന്ന് രാവിലെ പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഗവർണർക്ക് കൈമാറിയിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രിമാരായ ആർ. അശോക, കെ ഇ ഈശ്വരപ്പ, സ്വതന്ത്രൻ എച്ച്. നാഗേഷ്, ജി എം കരജോൾ, ഡോ. അശ്വത് നാരായൺ സി എൻ, എൽ എസ് സവാദി, ബി ശ്രീരാമലു, എസ് സുരേഷ് കുമാർ, വി സോമണ്ണ, സി ടി രവി, ബസവരാജ് ബൊമ്മ, കോട്ട ശ്രീനിവാസ് പൂജാരി, ജെ സി മധുസ്വാമി, സി സി പാട്ടീൽ, പ്രഭു ചൗഹാൻ, ജോലെ ശശികല അണ്ണാ സാഹിബ് എന്നിവരാണ് പുതുതായി മന്ത്രിമാരായത്.

കഴിഞ്ഞമാസം 26ന് ​മു​ഖ്യ​മ​ന്ത്രി​യാ​യി യെ​ദി​യൂ​ര​പ്പ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തെ​ങ്കി​ലും മ​ന്ത്രി​സ​ഭ വി​ക​സ​നം ന​ട​ന്നി​രു​ന്നി​ല്ല. മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക​യി​ൽ അ​ന്തി​മ ​തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ വൈ​കാ​ൻ കാ​ര​ണം. കഴിഞ്ഞ ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ യെ​ദി​യൂ​ര​പ്പ​യു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക്കൊ​ടു​വി​ൽ മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക​ക്ക് ബി​ജെ.പിയുടെ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് അ​മി​ത് ഷാ ​അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.