വയനാട്ടില്‍ നരസിപ്പുഴ കരകവിഞ്ഞു; നിരവധി പേരെ വീണ്ടും ക്യാംപുകളിലേക്ക് മാറ്റി

single-img
19 August 2019

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകി. ഇന്നലെ രാത്രിയോടെ പുഴയോരത്തെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ ഇവിടെ നിന്നും നിരവധി പേരെ വീണ്ടും ക്യാംപുകളിലേക്ക് മാറ്റി. നദിയില്‍ നിന്നും പേരൂര്‍ അമ്പലകോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 20 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

പ്രദേശത്ത് ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്നാവാം ജലനിരപ്പ് ഉയര്‍ന്നത് എന്നാണ് സംശയിക്കുന്നത്. രാത്രിയോടെ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പ്രദേശവാസികളെല്ലാം ജാഗ്രതയിലാണ്.വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി-കുപ്പാടി ചെതലയം പ്രദേശങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന നരസിപ്പുഴ പനമരത്തിനു മൂന്ന് കിലോമീറ്റര്‍ താഴെ വെച്ച് പനമരം പുഴയുമായി ചേര്‍ന്നാണ് ഒഴുകുന്നത്. ജില്ലയിലെ കബനി നദിയുടെ ഏറ്റവും വലിയ പോഷകനദിയായാണ് പനമരം പുഴ അറിയപ്പെടുന്നത്.