ബോധവത്ക്കരണ ഭാഗം; നഗ്നഫോട്ടോ ഷൂട്ടുമായി ഇം​ഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്‌ലര്‍

single-img
19 August 2019

ക്രിക്കറ്റ് ​​കളിക്കളത്തിന് പുറമേ ഫഷൻ രംദ​ഗത്തും ശ്രദ്ധേയയാണ് ഇം​ഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്ലർ.
ഇപ്പോള്‍ ഇതാ സാറായുടെ പുതുയ ചുത്രം ആരാധകരിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സ്ത്രീകള്‍ക്കായുളള ആരോഗ്യമാസികയ്ക്ക് വേണ്ടി പൂര്‍ണ്ണ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് താരം. മാത്രമല്ല, ചിത്രം സാറാ തന്റെ ഇൻസ്റ്റ​ഗ്രം പേജിൽ പങ്കുവയ്ക്കുകയും ചെയ്തു.

പ്രശസ്തമായ വുമണ്‍സ് ഹെല്‍ത്ത് എന്ന ആരോഗ്യമാസികയ്ക്ക് വേണ്ടിയാണ് വിക്കറ്റ് കീപ്പറായ സാറയുടെ പോസ്. വനിതകളിലെ മാനസികാരോഗ്യ ബോധവത്ക്കരണത്തിന്‍റെ ഭാഗമായിരുന്നു ഫോട്ടോഷൂട്ട്. ഇതിനായി മാഗസിന്‍റെ പുറംകവറിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇങ്ങിനെ ഒരു ചിത്രം പോസ്റ്റ് ചെയ്യാനായതില്‍ അഭിമാനമുണ്ട്. എനിക്കെപ്പോ‍ഴും എന്‍റെ ശരീരത്തെപ്പറ്റി ആകുലതകളുണ്ടായിരുന്നു.

ഇതുപോലെ ചെയ്യുന്നതിനായി അതില്‍ ചിലതില്‍ നിന്നൊക്കെ ഞാന്‍ പുറത്ത് കടക്കേണ്ടിയിരുന്നു-സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിലവില്‍ ലോകത്തെ തന്നെ വനിതാ ക്രിക്കറ്റിലെ ഏറെ ശ്രദ്ധേയയായ താരങ്ങളില്‍ ഒരാളാണ് 30കാരിയായ സാറ ടെയ്ലര്‍.