യമുനാ നദി കരകവിഞ്ഞു; ഉത്തരേന്ത്യയില്‍ കനത്ത മഴയും വെള്ളപൊക്കവും; 30 പേര്‍ കൊല്ലപ്പെട്ടു

single-img
19 August 2019

യമുനാ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപൊക്കവും തുടരുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായി ഇതുവരെ 30 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ റെക്കോര്‍ഡ് മഴ ലഭിച്ച ഹിമാചല്‍ പ്രദേശില്‍മാത്രം ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് യമുന കരകവിഞ്ഞൊഴുകിയതോടെ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍ പ്രളയസാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നല്‍കി. അതിശക്തമായ മഴയില്‍ കുളു-മണാലി ദേശീയപാത-3 തകര്‍ന്നിട്ടുണ്ട്.അതേസമയം ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ ഇതുവരെയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും മേഘവിസ്‌ഫോടനത്തില്‍ 22 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

അതേപോലെ രാജസ്ഥാനിലെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്തു. സംസ്ഥാനത്തെ അജ്മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍ എന്നിവിടങ്ങളിലും കനത്ത മഴ ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ 810 അണക്കെട്ടുകളില്‍ 210 ലധികം കവിഞ്ഞൊഴുകുകയാണ്.