സുരക്ഷ സംബന്ധിച്ച പ്രത്യേക സാഹചര്യം; പാകിസ്താൻ സൈനിക മേധാവിയുടെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് നീട്ടി നല്‍കി

single-img
19 August 2019

പാകിസ്താൻ സർക്കാർ സൈനിക മേധാവിയുടെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി . പാക് ആര്‍മിയുടെ തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ്‍വയുടെ കാലാവധിയാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം നീട്ടി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിപ്പ് പുറപ്പെടുവിച്ചു.

രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കാലാവധി നീട്ടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫാണ് 2016 നവംബറില്‍ ജാവേദ് ബജ്‍വയെ ആര്‍മി തലവനായി നിയമിച്ചത്.

കാശ്മീര്‍ വിഷയം ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ സാഹചര്യത്തിലാണ് ആര്‍മി തലവന്‍റെ കാലാവധി നീട്ടുന്നത്. കാശ്മീര്‍ വിഷയത്തില്‍ ജാവേദ് ബ‍ജ്‍‍വ ഇന്ത്യക്കെതിരെ പ്രതികരിച്ചിരുന്നു.