മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ; കേരളത്തിന്‍റെ അതിജീവന പാതയില്‍ വീണ്ടും താരമായി നൗഷാദ്

single-img
19 August 2019

പ്രളയക്കെടുതിയിൽ സംസ്ഥാനത്തെ ദുരിതബാധിതർക്കായി കടമുറിയിലെ വസ്ത്രങ്ങൾ ഒന്നാകെ നൽകി മാതൃകയായ നൗഷാദ് വീണ്ടും അതിജീവന കേരളത്തിന് കൈത്താങ്ങായി രംഗത്ത്. ഇക്കുറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകിയാണ് കൊച്ചിയിലെ ഈ വഴിയോര കച്ചവടക്കാരൻ ശ്രദ്ധേയനായത്.

ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന് കളക്ടറുടെ ചേംബറിലെത്തി അദ്ദേഹം കൈമാറി. യുഎഇയിൽ സ്മാർട്ട് ട്രാവൽസ് ഏജൻസി നടത്തുന്ന അഫി അഹമ്മദാണ് ഇതിനാവശ്യമായ തുക അദ്ദേഹത്തിന് നൽകിയത്. നൗഷാദ് ചെയ്ത മാതൃകയായ പ്രവൃത്തി പ്രളയ ദുരിതാശ്വാസ രംഗത്ത് സംസ്ഥാനത്തിനാകെ ഊർജം പകരുന്നതായിരുന്നെന്ന് കളക്ടർ പറഞ്ഞു.

എറണാകുളത്തിന്റെ പുതിയ ഹീറോ ! ഒന്നും കൊടുക്കുന്നില്ല എന്ന വ്യാഖ്യാനത്തിനു എറണാകുളം കേരളത്തിന് കാണിച്ചു കൊടുത്ത…

Posted by Collector, Ernakulam on Monday, August 19, 2019