രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെ മന്‍മോഹന്‍ സിംഗ് വീണ്ടും രാജ്യസഭയിലേക്ക്

single-img
19 August 2019

രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വീണ്ടും രാജ്യസഭയിലേക്ക്. അദ്ദേഹത്തിനെതിരെ സ്ഥാനാര്‍ത്ഥിയ മത്സരിപ്പിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചതിനെ തുടര്‍ന്നാണ്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ 30 വര്‍ഷത്തോളമായി ആസാമില്‍ നിന്നുള്ള രാജ്യസഭ എംപിയായിരുന്നു മന്‍മോഹന്‍ സിംഗ്. നിലവില്‍ ആസാമില്‍ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് മന്‍മോഹന്‍ സിംഗിനെ അയക്കാനുള്ള അംഗസംഖ്യ കോണ്‍ഗ്രസിനില്ലാത്തതിനാല്‍ രാജസ്ഥാനില്‍ നിന്ന് മന്‍മോഹന്‍ സിംഗിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബിജെപിയുടെ രാജസ്ഥാന്‍ സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ എംപിയുമായിരുന്ന മദന്‍ലാല്‍ സെയ്നി അന്തരിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ സീറ്റ് ഒഴിവ് വന്നത്. സിംഗിന് പുതിയ ഊഴത്തില്‍ 2024 ഏപ്രില്‍ 3 വരെയാവും കാലാവധി.