കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: മിക്സിയിലും മൈക്രോവേവ് അവനിലുമായി കടത്താൻ ശ്രമിച്ചത് 11 കിലോ സ്വർണ്ണം

single-img
19 August 2019

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ  നിന്നായി 11.29 കിലോ സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടി. 4.15 കോടി രൂപ വില വരുന്ന സ്വർണ ബിസ്‌കറ്റുകളാണ് ഡിആർഐ പരിശോധനയിൽ പിടികൂടിയത്.

ദുബായിൽ നിന്നും ഷാർജയിൽ നിന്നുമുള്ള വ്യത്യസ്ത വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കണ്ണൂർ മൊകേരി സ്വദേശി അംസീർ, വയനാട് പൊഴുതാന സ്വദേശി അർഷാദ്, കോഴിക്കോട് പുതുപ്പാടി സ്വദേശി അബ്ദുള്ള, ബെംഗളൂരു സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്. മൈക്രോവേവ് അവൻ, മിക്സി, ചിക്കൻ കട്ടിങ്ങ് മെഷീൻ എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

പിടിയിലായവരെ ഡിആർഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരുകയാണ്.