മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം; ശ്രീറാമിന്റെയും വഫയുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

single-img
19 August 2019

ശ്രീറാം ഓടിച്ച കാറിടിച്ചു മാധ്യമപ്രവര്‍ത്തൻ മരിക്കാൻ കാരണമായ സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. ഇതിന്റെ ഭാഗമായി ശ്രീറാമിന്റെയും കൂടെയുണ്ടായിരുന്ന വഫയുടെയും ലൈസന്‍സ് ഇന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യും. ഇരുവർക്കുമെതിരെ വകുപ്പ് നടപടിഎടുക്കാൻ വൈകുന്നത് വിവാദമായിരുന്നു.

എന്നാൽ, അപകടത്തിൽ നിയമനടപടി പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണുണ്ടായത് എന്ന് വകുപ്പ് പറയുന്നു.അപകടത്തെ തുടർന്ന് രണ്ട് പേര്‍ക്കും മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഇതിൽ അമിത വേഗത്തിനും കറുത്ത ഗ്ലാസ് ഒട്ടിച്ചതിനും വഫയ്ക്ക് മൂന്ന് നോട്ടീസ് അയച്ചു.

ഇതിനു 15 ദിവസം കഴിഞ്ഞിട്ടും ഇരുവരും മറുപടി നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് നിയമനടപടിയിലേക്ക് നീങ്ങിയത്.