ടി.പി. സെന്‍കുമാര്‍ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു • ഇ വാർത്ത | evartha
Featured

ടി.പി. സെന്‍കുമാര്‍ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു

TP Senkumar
ടി.പി സെൻകുമാർ

കൊച്ചി ∙ മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. പൊതുപ്രവർത്തന രംഗത്ത് സജീവമായി തുടരാൻ  അഭിഭാഷകവൃത്തി സഹായിക്കുമെന്ന് സെൻകുമാർ പറഞ്ഞു. നിയമ പോരാട്ടങ്ങൾ ജീവിതത്തിന്റെ ഭാഗമാണെങ്കിലും സ്വന്തം കേസുകൾ വാദിക്കാൻ താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമ പോരാട്ടങ്ങൾ മുൻ ഡിജിപി ടിപി സെൻകുമാറിന്റെ ജീവിതത്തിന്റെ ഭാഗമാണ്. സർവീസുമായി ബന്ധപ്പെട്ടും ശബരിമല കർമസമിതിയുടെ ഹർത്താലുമായി ബന്ധപ്പെട്ടും ഒട്ടേറെ കേസുകളിൽ സെൻകുമാർ നിയമപോരാട്ടം തുടരുകയാണ്. പൊലീസ് ജോലി വിടേണ്ടി വന്നാൽ  അഭിഭാഷകനാകാൻ നേരത്തേ പദ്ധതിയിട്ടിരുന്നുവെന്ന് സെൻകുമാർ വെളിപ്പെടുത്തി.