അഞ്ച് ജില്ലകളില്‍ ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

single-img
18 August 2019

മഴക്കെടുതിയെ തുടർന്ന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഇതിൽ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ വയനാട് ജില്ലയില്‍ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ക്യാംപ് പ്രവർത്തനത്തിന്‌ തടസം ഉണ്ടാകാത്ത വിധം ക്ലാസുകൾ നടത്താൻ അതത്‌ സ്ഥാപനമേധാവികളും വില്ലേജ്‌ ഓഫീസർമ്മാരും ചേർന്ന് സംയുക്‌തമായി തീരുമാനിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

നിലവില്‍ വയനാട് ജില്ലയിലെ 22 സ്കൂളുകളിലാണ് നിലവില്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.

അവധി ബാധകമാകുന്ന സ്ഥാപനങ്ങള്‍( കോട്ടയം ജില്ലയില്‍ മാത്രം)

കോട്ടയം താലൂക്ക്-

സെന്റ് മേരീസ് എല്‍.പി.എസ്, തിരുവാര്‍പ്പ്
ഗവണ്‍മെന്റ് യു.പി.എസ്, തിരുവാര്‍പ്പ്
ഗവണ്‍മെന്റ് യു.പി.എസ്, അയര്‍ക്കുന്നം
ഗവണ്‍മെന്റ് യു.പി. എസ്, ചിങ്ങവനം

ചങ്ങനാശേരി താലൂക്ക്-

ഗവണ്‍മെന്റ് എല്‍.പി.എസ്, പെരുന്ന
ഗവണ്‍മെന്റ് യു.പി.എസ്, പെരുന്ന വെസ്റ്റ്
സെന്റ് ജോസഫ് എല്‍.പി.എസ്, ളായിക്കാട്
സെന്റ് ജെയിംസ് എല്‍.പി.എസ്, പണ്ടകശാലകടവ്
ഗവണ്‍മെന്റ് സ്‌കൂള്‍ വാഴപ്പള്ളി

വൈക്കം താലൂക്ക്
ഗവണ്‍മെന്റ് എല്‍ .പി.എസ്, തോട്ടകം,
സെന്റ് മേരീസ് എല്‍.പി.എസ്, ഇടയാഴം

മീനച്ചില്‍ താലൂക്ക്-
സെന്റ് പോള്‍സ് എച്ച്.എസ്.എസ്, മൂന്നിലവ്