ചൈനീസ് ഭാഷയുമായി മോഹൻലാൽ; ഇട്ടിമാണി മെയിഡ് ഇന്‍ ചൈന ടീസര്‍ പുറത്തിറങ്ങി

single-img
18 August 2019

ചൈനീസ് സംസാരിക്കുന്ന മോഹൻലാലുമായി ഓണചിത്രം ‘ഇട്ടിമാണി മെയിഡ് ഇന്‍ ചൈന’യുടെ ടീസര്‍ പുറത്തിറങ്ങി. ഇന്ന് ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്‍സാണ് ടീസര്‍ പുറത്തുവിട്ടത്. ചൈനീസിലാണ് തുടക്കത്തിൽ ലാലിന്റെ സംഭാഷണം.

സൂപ്പർ ഹിറ്റുകളായ വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി നിരവധി സിനിമകളില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹണി റോസാണ് നായിക. മുൻപ് എം പത്മകുമാര്‍ സംവിധാനം ചെയ്ത കനല്‍ എന്ന ചിത്രത്തിന് ശേഷം ഹണി റോസ് രണ്ടാമതും മോഹന്‍ലാലിനോടൊപ്പം നായികയാവുന്ന ചിത്രമാണ് ഇട്ടിമാണി.

പ്രധാനമായും കൊച്ചിയും തൃശ്ശൂരുമാണ് സിനിമയുടെ ലൊക്കേഷനുകള്‍. 32 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് ‘ഇട്ടിമാണി’ എന്ന പ്രത്യേകതയും ഉണ്ട്.