ചെറുപ്പക്കാർക്ക് ഇതിലും നല്ല സമയമില്ല; പ്രധാനമന്ത്രി മോദി

single-img
18 August 2019
pm modi

ന്യൂഡല്‍ഹി: കഠിനാധ്വാനം ചെയ്ത് ഹിമാലയന്‍ ജനതയെ ഉയരങ്ങളിലെത്തിക്കണമെന്ന് ഭൂട്ടാനിലെ വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുപ്പക്കാർക്ക് ഇതിലും നല്ലൊരു സമയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാന്‍ റോയല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

‘എക്‌സാം വാരിയേഴ്‌സ്’ എന്ന തന്റെ പുസ്തകത്തിന്റെ ഭൂരിഭാഗവും ബുദ്ധന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുള്ളതാണ്. പ്രത്യേകിച്ച് പോസിറ്റിവിറ്റിയുടെ പ്രധാന്യവും ഭയത്തെ മറികടന്ന് ഒറ്റയ്ക്ക് ജീവിക്കുന്നതും’, അദ്ദേഹം പറഞ്ഞു.

“130 കോടി ഇന്ത്യന്‍ സുഹൃത്തുക്കള്‍ ഭൂട്ടാന്റെ വളര്‍ച്ചയേയും പരിശ്രമത്തേയും നോക്കി കാണുക മാത്രമല്ല സന്തോഷത്തോടെയും അഭിമാനത്തോട് കൂടിയും നിങ്ങള്‍ക്ക് ധൈര്യവും നല്‍കുന്നു. അവര്‍ നിങ്ങളുടെ പങ്കാളികളാകും. നിങ്ങളുമായി പങ്കിടുകയും നിങ്ങളില്‍ നിന്ന് പഠിക്കുകയും ചെയ്യുന്നു”. 

മുമ്പത്തേക്കാള്‍ കൂടുതല്‍ അവസരങ്ങളാണ് ലോകം ഇന്ന് മുന്നോട്ട് വെക്കുന്നത്. അസാധരണമായ കഴിവും ശക്തിയും നിങ്ങള്‍ക്കുണ്ട്. വരുംതലമുറക്ക് അതിന്റെ പ്രതിഫലനം ലഭിക്കും. നിങ്ങളുടെ യഥാര്‍ത്ഥ തൊഴില്‍ കണ്ടെത്തി അത് അഭിനിവേശത്തോടെ പിന്തുടരുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളും ചന്ദ്രയാന്‍ ദൗത്യവും മോദി വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചു. 

ദ്വിദിന സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് മോദി ഭൂട്ടാനിലെത്തിയത്. ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിങ്ങുമായി മോദി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. റൂപേ കാര്‍ഡ് സേവനം ഭൂട്ടാനില്‍ അവതരിപ്പിച്ച മോദി ഒമ്പതുധാരണാപത്രങ്ങളിലും ഊര്‍ജക്കൈമാറ്റ കരാറിലും ഒപ്പുവെച്ചു.