കവളപ്പാറയിൽ ഇനി കണ്ടെടുക്കാനുള്ളത് 19 മൃതദേഹങ്ങള്‍; തിരച്ചിലിന് ജിപിആറും

single-img
18 August 2019
Kavalappara Landslide

നിലമ്പൂർ: കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താൻ ഇന്ന് ജിപിആർ സംവിധാനം ഉപയോഗിക്കും. പരിശോധനയ്ക്ക് മുന്നോടിയായി ശാസ്ത്രജ്ഞർ മേഖലയിൽ പരിശോധന നടത്തി. 19 പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ആധുനിക സംവിധാനമായ ജിപിആർ ഉപയോഗിച്ചുള്ള തിരച്ചിലിനായി വിദഗ്ധ സംഘം കവളപ്പാറയിലെത്തിയിരുന്നു.

കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 59 പേരും വയനാട് പുത്തുമലയിൽ 17 പേരുമാണ് അകപ്പെട്ടത്. ദുരന്തത്തിന് ഇരയായ മുഴുവൻ പേരെയും കണ്ടെത്തുന്നതു വരെ തിരച്ചിൽ തുടരാനാണ് സർക്കാർ തീരുമാനം.