കെ.എം ബഷീറിന്‍റെ ഫോൺ കാണാതായതിൽ ദുരൂഹത -സിറാജ് മാനേജ്മെന്‍റ്

single-img
18 August 2019
കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് റിപ്പോർട്ട് തള്ളി സിറാജ് ദിനപത്രം മാനേജ്മെന്‍റ്. സംഭവ സ്ഥലത്ത് പുലർച്ചെ 3.30 മുതൽ ഉണ്ടായിരുന്ന തന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് സിറാജ് മാനേജർ സൈഫുദ്ദീൻ ഹാജി മാധ്യമങ്ങളോട് പറഞ്ഞു. 

അപകട ശേഷം കെ.എം ബഷീറിന്‍റെ മൊബൈൽ ഫോൺ കാണാതായതിൽ ദുരൂഹതയുണ്ട്. അപകടം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞും ബഷീറിന്‍റെ ഫോൺ ഉപയോഗത്തിലായിരുന്നു. ഫോണിലേക്ക് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിളിച്ചപ്പോൾ ഒരാൾ ഫോൺ എടുക്കുകയും ചെയ്തു. ഫോൺ എടുത്തത് ഒരു പുരുഷനായിരുന്നു. ഫോൺ കാണാതായതിൽ അന്വേഷണം വേണമെന്നും സൈഫുദ്ദീൻ ഹാജി ആവശ്യപ്പെട്ടു. 

കേ​സി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണം മ്യൂ​സി​യം എ​സ്.​ഐ​ക്ക് പ​റ്റി​യ വീ​ഴ്ച​യാണെന്ന് ചൂണ്ടിക്കാട്ടി  പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോടതിയിൽ റി​പ്പോ​ർ​ട്ട് നൽകിയിരുന്നു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വേ​ണ​മെ​ന്ന ഹ​ര​ജി​യി​യി​ലാ​ണ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സം​ഘ​ത്ത​ല​വ​ൻ ന​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ ഷീ​ൻ ത​റ​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. 

അ​പ​ക​ട​ശേ​ഷം ശ്രീ​റാ​മി​നെ മ്യൂ​സി​യം ക്രൈം ​എ​സ്.​ഐ ജ​യ​പ്ര​കാ​ശിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ശ്രീ​റാ​മിന്‍റെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും മ​ദ്യ​ത്തി​ന്‍റെ ഗ​ന്ധം ഉ​ണ്ടെ​ന്നും ആ​ശു​പ​ത്രി രേ​ഖ​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത് ക​ണ്ട എ​സ്.​ഐ വീ​ണ്ടും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് പ​റ​ഞ്ഞ​ത​ല്ലാ​തെ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടില്ലെന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തിന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

ശ്രീ​റാം മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ള്‍ മൊ​ഴി ന​ല്‍കി​യി​ട്ടും പ​ത്തു​ മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പൊ​ലീ​സ് ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തോ​ടെ ശ്രീ​റാം മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ശാ​സ്ത്രീ​യ​ തെ​ളി​വാ​ണ് പൊ​ലീ​സി​ന് ന​ഷ്​​ട​മാ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച​യെ തു​ട​ർ​ന്ന് ക്രൈം ​എ​സ്.​ഐ ജ​യ​പ്ര​കാ​ശി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.