കൊച്ചി ലാത്തിച്ചാർജിൽ നടപടി വേണ്ടെന്ന് ഡിജിപി

single-img
18 August 2019
police-action-on-mla

തിരുവനന്തപുരം ∙ കൊച്ചിയിൽ ഡിഐജി ഓഫിസ് മാർച്ചിനിടെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു, എൽദോ ഏബ്രഹാം എംഎൽഎ തുടങ്ങിയവർക്കു നേരെയുണ്ടായ ലാത്തിച്ചാർജിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയില്ലെന്നും നടപടി ആവശ്യമില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി.

പൊലീസിന്റെ ഭാഗത്തു വീഴ്ചയുള്ളതായി നേരത്തേ ജില്ലാ കലക്ടർ എസ്. സുഹാസ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ടിൽ പൊലീസിനെതിരെ പരാമർശമുണ്ടെന്നായിരുന്നു മുൻപു പുറത്തുവന്ന സൂചന. കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ആവശ്യമില്ലെന്ന ശുപാർശയാണു ഡിജിപി നൽകിയിരിക്കുന്നത്.