പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വൺ എൻ വൺ ജാഗ്രതാനിർദേശം

single-img
18 August 2019
h1n1

തിരുവനന്തപുരം : പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വൺ എൻ വൺ ജാഗ്രതാ നിര്‍ദേശം. ഈ മാസം മൂന്ന് പേര്‍ എച്ച് വൺ എൻ വൺ ബാധിതരായി മരണമടയുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 

ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി നിരവധി പേരാണ് സംസ്ഥാനത്തുടനീളം കഴിയുന്നത്. ഈ സാഹചര്യത്തില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാനത്തുടനീളം ജാഗ്രതപാലിക്കണം. എല്ലാ ആശുപത്രികളും ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്- ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. 

ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തുടനീളം ഈ വര്‍ഷം 42 പേരും ഈ മാസം മാത്രം മൂന്ന് പേരും എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണപ്പെട്ടിരുന്നു. ഈ മാസം മാത്രം 38 പേര്‍ക്കും ഇതേ വര്‍ഷത്തിൽ 821 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

സാധാരണയിലും കൂടുതലായി പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്, വിറയല്‍ എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗത്തിന്റെ ലക്ഷ ണങ്ങള്‍. ചെറിയതോതിലുള്ള ലക്ഷണങ്ങളുള്ളവര്‍ ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ തേടണം. ഗര്‍ഭിണികള്‍, അഞ്ച് വയിസില്‍ താഴെയുള്ള കുട്ടികള്‍, 65വയസിന് മുകളില്‍ പ്രായമുള്ളവര്‍, വൃക്ക, കരള്‍, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.