ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമെന്ന് വിശ്വസിക്കുന്നുണ്ടോ’? മോദിയോട് പ്രിയങ്ക

single-img
18 August 2019

ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തതിനെതിരെ ആഞ്ഞടിച്ച്  എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഉണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. ജമ്മുകശ്മീരില്‍ തടവിലാക്കിയ നേതാക്കളെ രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനെയും കുടുംബത്തോടു പോലും സംസാരിക്കാൻ സമ്മതിക്കാത്തതിനെയും  ചോദ്യം ചെയ്ത പ്രിയങ്ക ട്വീറ്റിലൂടെയാണ് രൂക്ഷവിമർശനം ഉയർത്തിയത്.