ഉത്തരേന്ത്യയില്‍ കനത്തമഴ തുടരുന്നു ; ഉത്തരാഖണ്ഡില്‍ മാത്രം മരണം 38 ആയി

single-img
18 August 2019
uttarakhand-rain)
കനത്ത മഴയിൽ ഉത്തരാഖണ്ഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്

ഡെറാഡൂൺ∙ ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ആയി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്ന പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളോട് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നൈനിറ്റാള്‍, ചമേലി, ഉത്തരകാശി തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അളകനന്ദ ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴയെത്തുടര്‍ന്നു കൊല്‍ക്കത്തയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.