യുപിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വീട്ടില്‍ക്കയറി വെടിവച്ചുകൊന്നു

single-img
18 August 2019
up-journalist-killed

സഹാറന്‍പുര്‍∙ ഉത്തർപ്രദേശിലെ സഹാറന്‍പുരില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വീട്ടില്‍ക്കയറി വെടിവച്ചുകൊന്നു. ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടര്‍ ആഷിഷ് ജന്‍വാനിയാണ് കൊല്ലപ്പെട്ടത്. സഹാറന്‍പൂരിലെ വീട്ടില്‍ക്കയറിയാണ് ഇരുവരെയും വെടിവച്ചത്. സംഭവ ശേഷം അക്രമികള്‍ രക്ഷപെട്ടു.

മാലിന്യവും കന്നുകാലികളുടെ അവശിഷ്ടങ്ങളും പ്രദേശത്ത് വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ടു ചിലരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാകാം കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

അയൽവാസികൾ  അറിയിച്ചതിനെ തുടർന്ന്  കൊത്വോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സഹാറന്‍പുരിലെ മാധവ്‌നഗറില്‍ ഞായറാഴ്ച പകലാണ് കൊലപാതകം നടന്നത്. ആയുധങ്ങളുമായെത്തിയ മൂന്നു പേരടങ്ങുന്ന സംഘം വീട്ടിലേക്ക്  അതിക്രമിച്ച് കയറി വെടിവയ്ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആഷിഷിന്റെ വീട്ടു പരിസരത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.