രണ്ടാം ദിവസം പിന്നിടുമ്പോള്‍ സ്വന്തമാക്കിയത് 46.4 കോടി രൂപ; മിഷൻ മംഗള്‍ സൂപ്പര്‍ ഹിറ്റിലേക്ക്

single-img
17 August 2019

രാജ്യത്തിന്റെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങിയ മിഷൻ മംഗളിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം. സിനിമ പ്രദര്‍ശനത്തിന് എത്തി രണ്ടാം ദിവസം പിന്നിടുമ്പോഴേക്കും സ്വന്തമാക്കിയത് 46.4 കോടി രൂപയാണ്. ഇതില്‍ ഇന്ത്യയില്‍ ചിത്രം ആദ്യ ദിവസം സ്വന്തമാക്കിയത് 29.16 കോടി രൂപയാണ്.

ഇതുവരെയുള്ളതില്‍ ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ആദ്യ ദിവസം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. രണ്ടാം ദിനം ലഭിച്ചത് 17.28 കോടി രൂപയാണ്. താര്ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് മിഷൻ മംഗള്‍ എന്നാണ് ചിത്രത്തിന്റെ ആദ്യ ദിവസം തന്നെയുള്ള പ്രതികരണങ്ങള്‍.

വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍തി എന്നിവര്‍ വനിതാ ശാസ്‍ത്രജ്ഞരായും ചിത്രത്തിലുണ്ട്. ശരിയായ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇത്. ചൊവ്വയിലേക്ക് അമേരിക്കയിലെ നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000 കോടി രൂപയോളമാണ്. എന്നാല്‍ ഐഎസ്ആര്‍ഒയ്‍ക്ക് ചെലവായത് 450 കോടി രൂപമാണ്.