കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പ്; കോഴിക്കോട് നഗരത്തില്‍ പോലീസിന്‍റെ സുരക്ഷാ പരിശോധന

single-img
17 August 2019

കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ നൽകിയ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ പോലീസിന്‍റെ സുരക്ഷാ പരിശോധന. നഗരത്തിലെ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍, ബീച്ച് എന്നിങ്ങനെ പൊതുവെ തിരക്കേറിയ ഇടങ്ങളിലാണ് ബോംബ് സ്ക്വാഡും പോലീസും ചേര്‍ന്ന് പരിശോധന നടത്തിയത്.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു സുരക്ഷാ പരിശോധനയെന്ന് സിറ്റി പോലീസ് അറിയിച്ചു.