പോലീസ് റിപ്പോര്‍ട്ട് എതിരായി;സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചു ; വിദേശസന്ദര്‍ശനം അനിശ്ചിതത്വത്തില്‍

single-img
16 August 2019

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് വിദേശ യാത്രക്കായുള്ള ക്ലിയറന്‍സ് പൊലീസ് നിഷേധിച്ചു. ഐജി ഓഫീസ് മാര്‍ച്ച്‌ നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലവിലുണ്ട്.

ഈ സാഹചര്യത്തിലാണ് പൊലീസിന്‍റെ നടപടി.

ഡമാസ്‌കസില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പി രാജു പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. നിലവിലെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ അത് പുതുക്കുന്നതിന് വേണ്ടിയായിരുന്നു രാജു അപേക്ഷ നല്‍കിയത്. വൈപ്പിന്‍ കോളേജ് വിഷയത്തില്‍ പി രാജുവിനെ തടഞ്ഞ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് സിപിഐ ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയത്.

ഈ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ എംഎല്‍എ എല്‍ദോ എബ്രഹാം അടക്കം നിരവധി പാര്‍്ട്ടി നേതാക്കന്മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പാസ്‌പോര്‍ട്ട് അപേക്ഷയില്‍ പോലീസ് ക്ലിയറന്‍സ് നല്‍കാത്തത്.പോലീസ് ക്ലിയറന്‍സ് നല്‍കാന്‍ ഇടപെടണമെന്നും കാട്ടി പി. രാജു ഹൈക്കോടതിയെ സമീപിച്ചു.