ക​വ​ള​പ്പാ​റയിൽ​ 2 മൃതദേഹം കൂടി കണ്ടെത്തി; മരണം 35

single-img
16 August 2019

മ​ല​പ്പു​റം: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. എട്ട് വയസുകാരൻ കിഷോറിന്‍റെയും സഹോദരന്‍റെയും മൃതദേഹമാണ് രാവിലെ നടന്ന തിരച്ചിലിൽ കണ്ടെത്തിയത്. ഇതോടെ ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മാത്രം മരിച്ചവരുടെ എണ്ണം 35 ആയി. 

ക​വ​ള​പ്പാ​റയിൽ വ്യാഴാഴ്ച നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹം കിട്ടിയിരുന്നു. കാണാതായ 14 പേരെ കണ്ടെത്താനുള്ള തിരച്ചിൽ പ്രദേശത്ത് തുടരുകയാണ്. 

സം​സ്​​ഥാ​ന​ത്ത്​ പ്ര​ള​യ​ത്തി​ൽ ഇ​തു​വ​രെ പൊ​ലി​ഞ്ഞ​ത്​ 107 ജീ​വ​നു​ക​ളാ​ണ്. ക​ണ്ടെ​ത്താ​നു​ള്ള പ​ല​രും മ​ൺ​കൂ​ന​ക്ക​ടി​യി​ലാ​ണ്. മ​ഴ​കു​റ​ഞ്ഞ​തോ​ടെ പ്ര​ള​യം നാ​ശം വി​ത​ച്ച മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ​ദൗ​ത്യം ഉൗ​ർ​ജി​ത​മാ​യിട്ടുണ്ട്.