ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ നയം മാറിയേക്കാം: രാജ്നാഥ് സിങ് • ഇ വാർത്ത | evartha
National

ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ നയം മാറിയേക്കാം: രാജ്നാഥ് സിങ്

ന്യൂഡൽഹി: ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തിൽ മാറ്റമുണ്ടായേക്കാമെന്ന സൂചനയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ട്വീറ്റിലൂടെയാണ് രാജ്നാഥ് സിങ് ഇക്കാര്യം സൂചിപ്പിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഇന്ത്യയുടെ ആണവ പരീക്ഷണ മേഖലയായ പൊഖ്റാൻ രാജ്നാഥ് സന്ദർശിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു ആണവായുധ പ്രയോഗനയത്തിലെ മാറ്റം സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.

ഇന്ത്യയെ ആണവശക്തിയാക്കുമെന്ന അടൽ ബിഹാരി വാജ്പേയിയുടെ പ്രതിജ്ഞ യാഥാർഥ്യമാക്കിയ മേഖലയാണ് പൊഖ്റാൻ. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ഭാവിയിൽ എന്ത് സംഭവിക്കുമെന്നത് അന്നത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ചിരിക്കും -രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.