കവളപ്പാറയിലും പുത്തുമലയിലും മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താൻ റഡാർ

single-img
16 August 2019

കോഴിക്കോട്: കവളപ്പാറയിലും പുത്തുമലയിലും ഉരുൾപ്പൊട്ടലിൽ മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താനായി റഡാർ ഉപയോഗിക്കാൻ സർക്കാർ തീരുമാനം. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 

മണ്ണിനടിയിൽ പരിശോധന നടത്താൻ പര്യാപ്തമായ ഗ്രൗണ്ട് പെനെട്രേറ്റിങ് റഡാർ (ജി.പി.ആർ) ആണ് ഇതിനായി ഉപയോഗിക്കുക. ഹൈദരാബാദിൽ നിന്നാണ് ഉപകരണം എത്തിക്കുക. വ്യോമസേനയുമായി ഇക്കാര്യം ചർച്ചചെയ്തുവെന്നും ശനിയാഴ്ച റഡാർ എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.