മാനം തെളിഞ്ഞു; സംസ്ഥാനത്ത് തുടർച്ചയായി പെയ്തിരുന്ന മഴയിൽ കുറവ്, റെഡ് അലർട്ടില്ല

single-img
16 August 2019

തിരുവനന്തപുരം∙ സംസ്ഥാനത്ത് തുടർച്ചയായി പെയ്തിരുന്ന മഴയിൽ കുറവ്. വരുന്ന ഒരാഴ്ച ശക്തമായ മഴ ഉണ്ടാകില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. ഇതു പത്തു ദിവസം വരെ നീളാനും സാധ്യതയുണ്ട്. വന്‍മേഘാവരണം കേരളതീരത്തുനിന്നു മാറിയതോടെ മാനം തെളിഞ്ഞു. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറന്‍കാറ്റിന്‍റെ ശക്തിയും കുറഞ്ഞിട്ടുണ്ട്.

കടല്‍ പൊതുവെ ശാന്തമാണ്. ഇതേതുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ക്കുള്ള എല്ലാ മുന്നറിയിപ്പുകളും പിന്‍വലിച്ചു. ഏഴാം തീയതി ആരംഭിച്ച മഴ ഒരാഴ്ചയാണ് കേരളത്തെ പ്രളയജലത്തില്‍ മുക്കിയത്. വടക്കന്‍ ജില്ലകളെയും മധ്യകേരളത്തെയുമാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. ഇന്നലെ കേരളത്തിലെവിടെയും അതിതീവ്രമഴ ഉണ്ടായില്ല.