മുത്തലാഖ്; കേരളത്തിലെ ആദ്യ അറസ്റ്റ് താമരശ്ശേരിയിൽ

single-img
16 August 2019

കോഴിക്കോട്: മുത്തലാഖ് നിയമപ്രകാരം കോഴിക്കോട് സ്വദേശി അറസ്റ്റിൽ. ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യ അറസ്റ്റാണിത്. കേസ് താമരശ്ശേരി കോടതിയിലാണ്.

മുസ്​ലിം വനിതാ സംരക്ഷണ നിയമം 3, 4 ആക്ട് പ്രകാരമാണ് കേസെടുത്തത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവ് ലഭിച്ചേക്കാം.