മുൻ ഇന്ത്യൻ താരം ചന്ദ്രശേഖറിന്റേത് ആത്മഹത്യയെന്ന് പൊലീസ്; ഞെട്ടലോടെ ക്രിക്കറ്റ് ലോകം • ഇ വാർത്ത | evartha
Sports

മുൻ ഇന്ത്യൻ താരം ചന്ദ്രശേഖറിന്റേത് ആത്മഹത്യയെന്ന് പൊലീസ്; ഞെട്ടലോടെ ക്രിക്കറ്റ് ലോകം

vb-chandrasekhar
വി.ബി. ചന്ദ്രശേഖർ

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനും സിലക്ടറും കമന്റേറ്ററുമായ വി.ബി. ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. ചെന്നൈയിലെ വസതിയിൽ സീലിങ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രിയാണ് അൻപത്തിയേഴുകാരനായ ചന്ദ്രശേഖറിനെ ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതു തള്ളിയാണ് ചന്ദ്രശേഖറിന്റേത് ആത്മഹത്യയാണെന്ന പൊലീസ് റിപ്പോർട്ട്.

ചന്ദ്രശേഖറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയൽപേട്ടിലെ ആശുപത്രിയിലേക്കു മാറ്റി.