Categories: National

ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് വീട്ടുതടങ്കലിലാക്കി

ജമ്മുകശ്മീരിലെ മുന്‍ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസലിനെ ദല്‍ഹി എയര്‍പോര്‍ട്ടില്‍ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് പോകാനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഷാ ഫൈസല്‍. പൊലീസ് ഇദ്ദേഹത്തെ ശ്രീനഗറിലേക്ക് തിരിച്ചയച്ചു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷാ ഫൈസല്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അടിച്ചമര്‍ത്തല്‍ നേരിടുകയാണ് തങ്ങളെന്നും കശ്മീരിലെ 80 ലക്ഷം വരുന്ന ജനങ്ങളെ ‘പൂട്ടിയിട്ടിരിക്കുക’യാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

2009ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ ഐ.എ.എസ് പദവി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

This post was last modified on August 14, 2019 4:28 pm

Share

Recent Posts

കുഞ്ചാക്കോ, വിനായകന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍; ‘പട’ ഒരുങ്ങുന്നു

സംസ്ഥാനത്തെ ക്ഷുഭിത യൗവന കാലമായ1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

1 hour ago

‘കാവൽ’ ; ആക്ഷന്‍ ഫാമിലി ഡ്രാമയുമായി സുരേഷ് ഗോപി എത്തുന്നു

ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഇത് ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

2 hours ago

ഡല്‍ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ്; മത്സരി​ക്കു​ന്ന​തി​ൽ കോടീശ്വരന്മാര്‍ 164പേ​ർ

സ്ഥാനാര്‍ത്ഥികളില്‍ ആ​ദ്യ​ത്തെ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം 50 കോ​ടി​ക്കു മു​ന്നി​ലാ​ണ് സ്വ​ത്ത്.

2 hours ago

റിപ്പബ്ലിക് ദിനം: യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ അവധി പ്രഖ്യാപിച്ചു

ചടങ്ങില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

2 hours ago

പഞ്ചായത്തിൽ തോറ്റാൽ അസംബ്ലിയിൽ ജയിക്കില്ല; കേരളത്തില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് കെ മുരളീധരന്‍

ഇവിടെ എല്ലാവര്‍ക്കും കെപിസിസി മതി. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബൂത്തിലിരിക്കേണ്ട പലരും ഇപ്പോൾ കെപിസിസി ഭാരവാഹികളായി.

3 hours ago

ആറു മണിക്കൂറിനുള്ളില്‍ തൈര് നിര്‍മിക്കാം; റെഫ്രിജറേറ്റര്‍ വിപണിയിലെത്തിച്ച് സാംസങ്ങ്

പാലിൽ തൈര് ചേര്‍ത്ത് റെഫ്രിജറേറ്ററില്‍ വെച്ചാല്‍ റെഫ്രിജറേറ്റര്‍ സ്വയം ഫെര്‍മന്റേഷന്‍ ചെയ്യും എന്നതാണ് ഇതിന്റെ സാങ്കേതികത.

3 hours ago

This website uses cookies.