ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് വീട്ടുതടങ്കലിലാക്കി • ഇ വാർത്ത | evartha
National

ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് വീട്ടുതടങ്കലിലാക്കി

ജമ്മുകശ്മീരിലെ മുന്‍ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസലിനെ ദല്‍ഹി എയര്‍പോര്‍ട്ടില്‍ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് പോകാനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഷാ ഫൈസല്‍. പൊലീസ് ഇദ്ദേഹത്തെ ശ്രീനഗറിലേക്ക് തിരിച്ചയച്ചു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷാ ഫൈസല്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അടിച്ചമര്‍ത്തല്‍ നേരിടുകയാണ് തങ്ങളെന്നും കശ്മീരിലെ 80 ലക്ഷം വരുന്ന ജനങ്ങളെ ‘പൂട്ടിയിട്ടിരിക്കുക’യാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

2009ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ ഐ.എ.എസ് പദവി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.