മേഘാവരണം കേരളതീരത്ത് നിന്ന് അകലുന്നു;മഴയുടെ ശക്തി കുറയും; നാളെ വൈകുന്നേരത്തോടെ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥ

single-img
14 August 2019

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേഘാവരണം കേരള തീരത്തുനിന്ന് അകലുന്നു. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറുന്നതും മഴയുടെ ശക്തി കുറയ്ക്കും.

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാപഠന വകുപ്പാണ് ആശാവഹമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കേരളാ തീരത്തോട് അടുത്തുണ്ടായിരുന്ന വലിയ മേഘാവരണം പടിഞ്ഞാറ് ഭാഗത്തേക്കു മാറിയിട്ടുണ്ട്. മാത്രമല്ല, ഉത്തരേന്ത്യക്കു മുകളില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്കു മാറുകയും ചെയ്തു. ഇതാണു കാറ്റിന്റെ ഗതി മാറാനും ശക്തി കുറയാനും കാരണമാകുന്നത്.

ഇതോടെ അതിതീവ്രമായ മഴ സംസ്ഥാനത്തുണ്ടാകാനുള്ള സാധ്യതയാണു കുറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റപ്പെട്ട കനത്ത മഴയോ, വ്യാപകമായ ചെറിയ മഴയോ പെയ്യാന്‍ മാത്രമാണു സാധ്യത.

തെക്കൻ ജില്ലകളിൽ ഇന്ന് രാത്രിയോടെയും വടക്കൻ ജില്ലകളിൽ നാളെയോടെയും മഴ കുറയും. (Posted on: 14/08/19: 3:30PM)ഇപ്പോൾ…

Posted by Kerala Weather on Wednesday, August 14, 2019

തെക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രിയോടെയും വടക്കന്‍ ജില്ലകളില്‍ നാളെയോടെയും മഴ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ കേരളാ വെതറും പ്രവചിക്കുന്നുണ്ട്.