Categories: KeralaLatest News

കവളപ്പാറയിൽ ഒരു കുട്ടിയുടേതടക്കം ഏഴു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ഉരുൾപൊട്ടലിൽ ഒരു പ്രദേശം തന്നെ ഇല്ലാതായ കവളപ്പാറയിൽ മണ്ണിനടിയിൽ നിന്നും ഏഴുമൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ആകെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 30 ആയി. ഇനി 29 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്.
സംസ്ഥാനമൊട്ടാകെ മരിച്ചവരുടെ എണ്ണം മഴക്കെടുതിയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് 103 ആണ്.

കുന്നിൻചെരുവിൽ മൂന്നു മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെത്തിയ സ്ഥലത്തു നിന്നാണ് ഇന്ന് 7 മൃതദേഹങ്ങൾ കൂടി കണ്ടത്. റെഡ് അലർട്ടിനൊപ്പം മഴ ശക്തമായ സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അൽപസമയം തിരച്ചിൽ നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. 8 വയസുകാരി വിഷ്ണുപ്രിയ, ഭവ്യ, സ്വാതി, ചക്കി എന്നിവരുടേതും മൂന്നു പുരുഷമൃതദേഹങ്ങളുമാണ് ഇന്നു കണ്ടെത്തിയത്.

അതേസമയം, അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയിൽ കാണാതായ ഏഴുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും പുത്തുമലയിൽ നിന്ന് ആരെയും കണ്ടത്താനായില്ല. മനുഷ്യർ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച് ഭൂപടം തയ്യാറാക്കിയാണ് പുത്തുമലയിലെ ഇന്നത്തെ തെരച്ചിൽ.

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് തുടരും. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.  വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

This post was last modified on August 14, 2019 7:15 pm

Share

Recent Posts

ആറു മണിക്കൂറിനുള്ളില്‍ തൈര് നിര്‍മിക്കാം; റെഫ്രിജറേറ്റര്‍ വിപണിയിലെത്തിച്ച് സാംസങ്ങ്

പാലിൽ തൈര് ചേര്‍ത്ത് റെഫ്രിജറേറ്ററില്‍ വെച്ചാല്‍ റെഫ്രിജറേറ്റര്‍ സ്വയം ഫെര്‍മന്റേഷന്‍ ചെയ്യും എന്നതാണ് ഇതിന്റെ സാങ്കേതികത.

13 mins ago

കൂടത്തായി: സിലിയുടെ മൃതദേഹത്തിൽ സയനൈഡിന്റെ അംശം; വഴിത്തിരിവായി രാസപരിശോധനാ ഫലം

അന്വേഷണ സംഘം തെളിവെടുപ്പിന്റെ ഭാഗമായി കൂടത്തായി, കോടഞ്ചേരി പള്ളി സെമിത്തേരികളിലെ കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു.

32 mins ago

ഓട്ടിസം ബാധിച്ച 8 വയസുകാരനെ മര്‍ദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ചു; പോലീസുകാരനായ പിതാവും കാമുകിയും അറസ്റ്റില്‍

നാല്‍പതു വയസുള്ള പിതാവ് മൈക്കല്‍ വാല്‍വ, കാമുകി ഏയ്ഞ്ചല പോളിന എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.

51 mins ago

രാജ്യം പത്മ പുരസ്‌കാരം പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍ക്കും അംഗീകാരം

സമൂഹത്തില്‍ നിന്നും പുതു തലമുറയിൽ അന്യം നിന്നു കൊണ്ടിരിക്കുന്ന തനത് പാരമ്പര്യ കലാരൂപമായ നോക്കുവിദ്യ പാവകളിയില്‍ വൈദഗ്ധ്യമുള്ള കലാകാരിയാണ് പങ്കജാക്ഷിയമ്മ.

1 hour ago

ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയതിന് ബിജെപിക്ക് നന്ദി: ഇല്‍തിജ മുഫ്തി

എന്റെ അമ്മ മെഹ്ബൂബ മുഫ്തി ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ കഴിഞ്ഞ ആറ് മാസമായി നിയമവിരുദ്ധമായി വീട്ടുതടങ്കലില്‍ കഴിയുകയാണ്.

2 hours ago

ഉത്സവത്തിന് ക്ഷേത്രത്തില്‍ ഹിന്ദു പോലീസുകാരെ വിനിയോഗിക്കണം; ആവശ്യപ്പെട്ട് കൊച്ചി ദേവസ്വം അസി. കമ്മീഷണര്‍

വൈറ്റിലയിലെ ശിവസുബ്രഹ്മണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനാണ് ഹിന്ദു പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

2 hours ago

This website uses cookies.