സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമനം;ശമ്പളം 1.10 ലക്ഷം രൂപ.

single-img
14 August 2019

പ്രളയത്തിനിടയ്ക്ക് നിലവിലുള്ള ഉപദേശകര്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് സ്പെഷല്‍ ലൈയ്സന്‍ ഓഫിസറെ നിയമിച്ചു. സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകളുടെ മേല്‍നോട്ടത്തിലാണ് കൊച്ചി കടവന്ത്രയായ മുതിര്‍ന്ന അഭിഭാഷകന്‍ സ്വദേശി എ. വേലപ്പന്‍ നായരെ നിയമിച്ചത്.മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമോപദേഷ്ടാവിനു പുറമേയാണ് പുതിയ നിയമനം.

ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുടെ സേവന വേതന വ്യവസ്ഥകളാണ് സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസര്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. മൊത്തം 1,10,000 രൂപയാണ് ശമ്പളം. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. ഇതിനായി എ ജി ഓഫീസില്‍ പ്രത്യേക മുറി സജ്ജീകരിക്കാനും തീരുമാനമായിട്ടുണ്ട്.