ബോസ്റ്റണ്‍ ഇന്ത്യന്‍ ചലച്ചിത്ര മേളയിലേക്ക് ‘ഉയരെ’

single-img
13 August 2019

പാര്‍വതി തെരുവോത്ത് മുഖ്യ വേഷത്തില്‍ എത്തിയ ‘ഉയരെ’ സിനിമ ബോസ്റ്റണില്‍ നടക്കുന്ന ഇന്ത്യന്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തില്‍ നിരൂപക പ്രശംസ നേടിയ ഈ സിനിമ മനു അശോകനാണ് സംവിധാനം ചെയ്തത്.

തിരക്കഥ ഒരുക്കിയത് ബോബി-സഞ്ജയ് ടീമായിരുന്നു. ആസിഡ് ആക്രമണ ഇരയായ പെണ്‍കുട്ടിയായി വ്യത്യസ്ത മേക്ക് ഓവറിലാണ് ചിത്രത്തില്‍ പാര്‍വതി എത്തിയത്. സിദ്ധിഖ്, ആസിഫ് അലി , ടോവിനോ, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.