മരുന്ന് വാങ്ങാന്‍ 30 രൂപ ആവശ്യപ്പെട്ട യുവതിയെ യുപിയില്‍ മുത്തലാഖ് ചൊല്ലി

single-img
13 August 2019

മരുന്ന് വാങ്ങാന്‍ ഭര്‍ത്താവിനോട് 30 രൂപ ആവശ്യപ്പെട്ട യുവതിയെ മുത്തലാഖ് ചൊല്ലി. യുപിയിലെ ഹപൂരിലാണ് സംഭവം. മരുന്ന് വാങ്ങുവാന്‍ താന്‍ ഭര്‍ത്താവിനോട് 30 രൂപ ചോദിച്ചയുടനെ തന്നെ വഴക്ക് പറഞ്ഞെന്നും തുടര്‍ന്ന് മൂന്ന് തവണ തലാഖ് ചൊല്ലുകയുമായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതിന് പുറമേ ഭര്‍ത്താവിന്റെ കുടുംബം തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും യുവതി പറയുന്നു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. ഇതിനിടയില്‍ കുട്ടികളെ ഭര്‍ത്താവ് യുവതിയില്‍ നിന്ന് അകറ്റിയിരുന്നു.