മോദിയും അമിത്ഷായും കൃഷ്ണനും അര്‍ജ്ജുനനും; രജനീകാന്ത് ഒരിക്കല്‍ക്കൂടി മഹാഭാരതം വായിക്കണമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍

single-img
13 August 2019

കേന്ദ്രസർക്കാർ ജമ്മുകാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞത് ആ സംസ്ഥാനമൊരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാലാണെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അഴഗിരി. അല്ലെങ്കിൽ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണനകള്‍ എടുത്ത് കളയാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

ജമ്മു കാശ്മീർ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കുകയും അമിത് ഷായെയും നരേന്ദ്രമോദിയെയും അര്‍ജുനനും കൃഷ്ണനുംപോലെയെന്ന് പുകഴ്ത്തുകയും ചെയ്ത രജനീകാന്തിനെതിരെയും അഴഗിരി വിമര്‍ശനമുന്നയിച്ചു. രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ അവകാശങ്ങള്‍ തട്ടിപ്പറച്ച ആളുകള്‍ക്കെങ്ങനെ കൃഷ്ണനും അര്‍ജുനനും ആകാന്‍ കഴിയുമെന്ന് അഴഗിരി ചോദിച്ചു. മാത്രമല്ല, രജനീകാന്ത് ഒന്നുകൂടെ മഹാഭാരതം വായിക്കണമെന്നും അഴഗിരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അമിത് ഷാ പങ്കെടുത്ത ഒരു ചടങ്ങില്‍ രജനീകാന്ത് ഇരുവരെയും പുകഴ്ത്തി സംസാരിച്ചത്.