ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു

single-img
13 August 2019

പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു. 44 വയസ്സായിരുന്നു.അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഭൗതിക ശരീരം ഇപ്പോൾ ഇടപ്പള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടിൽ. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.

മഹാരാജാസ് കോളജിൽ ബിജു നാരായണന്റെ സഹപാഠിയായിരുന്നു ശ്രീലത. 1998 ജനുവരി 23നാണ് ബിജു നാരായണന്‍ ശ്രീലതയെ വിവാഹം ചെയ്തത്. ഇവർക്ക് സിദ്ധാർത്ഥ്, സൂര്യ എന്നീ രണ്ട് മക്കളുണ്ട്.