എടിഎം വേണ്ട; പെട്രോള്‍ പമ്പില്‍ നിന്നും കടകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ സംവിധാനം ഒരുക്കി എസ്ബിഐ

single-img
13 August 2019

മഴക്കെടുതിയിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടത്തും എടിഎം മെഷീനുകള്‍ കേടായതിനാല്‍ പിഒഎസ് മെഷീന്‍ വഴി പണം പിന്‍വലിക്കാന്‍ സാധിക്കുമെന്ന് എസ്ബിഐ അറിയിച്ചു. ഇതിനായി പെട്രോള്‍ പമ്പുകളിലും കടകളിലുമുളള സ്റ്റേറ്റ് ബാങ്കിന്‍റെ പിഒഎസ് മെഷീനുകളില്‍ കാര്‍ഡ് സ്വൈപ്പ് ചെയ്ത് 2,000 രൂപ വരെ പണമായി എടുക്കാനുളള സംവിധാനം ഒരുക്കിയതായി ബാങ്ക് അറിയിപ്പിൽ പറയുന്നു.

പ്രളയത്തിൽ എടിഎമ്മുകള്‍ പണിമുടക്കിയ സ്ഥലങ്ങളിൽ ഈ രീതി ഉപയോഗിക്കാം. മുൻപേതന്നെ ഈ സംവിധാനം നിലവിലുളളതാണെന്നും സ്റ്റേറ്റ് ബാങ്ക് അതികൃതര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഓരോ ഇടപാടിനും പമ്പ്/ കട ഉടമയ്ക്ക് അഞ്ച് രൂപ വീതം സര്‍വീസ് ചാര്‍ജ് ബാങ്ക് നല്‍കും. ഈ സേവനം ലഭിക്കാൻ പിഒഎസ് മെഷീനുകളില്‍ സെയില്‍സ് ഓപ്ഷന് പകരം ക്യാഷ് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതി.