Categories: National

കാമുകനെ ഇരുമ്പ് വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതനാക്കി; ദലിത് യുവതിയെ അഞ്ചംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത് വഴിയില്‍ തള്ളി

രാജസ്ഥാനിലുള്ള ബന്‍സ്വാര ജില്ലയില്‍ നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം. പത്തൊന്‍പത് വയസുള്ള ഗര്‍ഭിണിയായ ദലിത് യുവതിയെ ആറംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത് വഴിയില്‍ തള്ളി. ഇതിനെ തുടര്‍ന്ന് മനോവിഷമത്തിലായ പെണ്‍കുട്ടിയുടെ കാമുകന്‍ ആത്മഹത്യ ചെയ്തു.

കഴിഞ്ഞ മാസം 13ന് രാത്രി 10 മണിയോടെ ബന്‍സ്വാര ടൗണില്‍നിന്ന് ഗ്രാമത്തിലേക്ക് കാമുകനോടൊപ്പം യുവതി ബൈക്കില്‍ യാത്ര ചെയ്യവേയാണ് സംഘം ഇവരെ പിടികൂടിയത്. സംഘാംഗങ്ങള്‍ കാമുകനെ ഇരുമ്പ് വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതനാക്കിയ ശേഷം പെണ്‍കുട്ടിയെ ഉപയോഗ ശൂന്യമായ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

സുനില്‍ ചര്‍പോത, വികാസ്, ജിതേന്ദ്ര എന്നിവരാണ് ആദ്യം ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി, സുഹൃത്തുക്കളായ നരേഷ് ഗുര്‍ജര്‍, വിജയ് എന്നിവരെ വിളിച്ചുവരുത്തി അഞ്ചംഗ സംഘം വീണ്ടും ബലാത്സംഗം ചെയ്തു. അതിനുശേഷം ക്രൂരമായി മര്‍ദ്ദിച്ച ശേഷം തെരുവില്‍ ഉപേക്ഷിച്ചു.ഈ ക്രൂരകൃത്യത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു.

ഇതോടൊപ്പം പെണ്‍കുട്ടിയുടെ കാമുകന്‍റെ ഫോണ്‍ സംഘം മോഷ്ടിക്കുകയുണ്ടായി. യുവതിയെ അക്രമികളില്‍നിന്ന് രക്ഷിക്കാന്‍ സാധിക്കാത്തതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്.
ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇയാളുടെആത്മഹത്യയെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നില്ല. ഇവര്‍ ഇതുവരെ വിവാഹിതരാകത്തതിനാല്‍ ഭീഷണി ഭയന്നാണ് പെണ്‍കുട്ടി സംഭവം പുറത്തുപറയാതിരുന്നത്. എന്നാല്‍ യുവാവിന്‍റെ ആത്മഹത്യയെക്കുറിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. ആത്മഹത്യ ചെയ്ത യുവാവിന്‍റെ ഫോണ്‍ അക്രമികളിലൊരാളായ ജിതേന്ദ്രയില്‍നിന്ന് പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തില്‍ പ്രതികളായ അഞ്ച് പേരെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

This post was last modified on August 13, 2019 7:16 pm

Share

Recent Posts

  • Breaking News
  • Kerala

മഴക്കെടുതി; മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചു; സംസ്ഥാനത്താകെ 1038 വില്ലേജുകള്‍

ഓരോ ജില്ലകളിൽ നിന്നും കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചത്.

12 mins ago
  • Kerala

പ്രളയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഹര്‍ജി; പിന്‍വലിച്ചില്ലെങ്കില്‍ ചിലവ് സഹിതം തള്ളുമെന്ന് ഹൈക്കോടതി

പ്രളയ സംബന്ധമായി കോടതിയുടെ പരിഗണനയിലുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലായിരുന്നു ഹർജി നല്‍കിയത്.

46 mins ago
  • Movies

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി

വിനയന്റെ സംവിധാനത്തിൽ കലാഭവന്‍ മണിയുടെ ജീവിതം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ മണിയായി സെന്തില്‍ എത്തുകയായിരുന്നു.

1 hour ago
  • Latest News
  • National

ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ സ്വാഭാവികമല്ലെന്ന് വ്യക്തമായി: രാഹുൽ ഗാന്ധി

അവിടെ എന്ത് സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നതെന്ന് ഞങ്ങൾക്ക് അറിയണമായിരുന്നു.

1 hour ago
  • Latest News

ചത്തുപോയ മുതലയ്ക്ക് വേണ്ടി ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി ഛത്തീസ്‌ഗഡിലെ ഗ്രാമവാസികൾ

ഈ ഗ്രാമത്തിലെ കുളത്തിൽ ഉണ്ടായിരുന്ന 130 വയസുള്ള മുതല ഈ വർഷം ജനുവരിയിലാണ് ചത്തത്.

2 hours ago
  • Featured
  • Kerala

സംസ്ഥാനം മുഴുവന്‍ തെരഞ്ഞു നടന്ന അബ്ദുള്‍ ഖാദര്‍ റഹീം രണ്ടുതവണ മുന്നില്‍ വന്നിട്ടും തിരിച്ചറിയാതെ പോലീസ്

ഇയാൾക്കൊപ്പം കൊച്ചിയില്‍ എത്തിയ വയനാട് പുല്‍പ്പള്ളി സ്വദേശിയായ യുവതിയെ ഇന്നു രാവിലെ പോലീസ് ആലുവയിലെ റഹീമിന്‍റെ ഗാരേജില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു.

2 hours ago

This website uses cookies.