വനിതാ ടെന്നിസ് റാങ്കിങ്; ഒന്നാം സ്ഥാനം തിരികെപിടിച്ച് നവോമി ഒസാക്ക

single-img
13 August 2019

ഏറ്റവും പുതുതായി ഇറങ്ങിയ വനിതാ ടെന്നിസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെപിടിച്ച് ജപ്പാന്റെ നവോമി ഒസാക്ക. കഴിഞ്ഞ റോജേഴ്‌സ് കപ്പ് ക്വാര്‍ട്ടറില്‍ സെറീന വില്യംസിനോട് നവോമി പരാജയപ്പെട്ടെങ്കിലും ആഷ്‌ളി ബാര്‍ട്ടിയുടെയും കരോളി പ്ലിസ്‌ക്കോവയുടെയും തോല്‍വി ജപ്പാന്‍ താരത്തിന് ഗുണം ചെയ്തു.

ഇപ്പോൾ 6,417 പോയിന്റാണ് നവോമിക്കുള്ളത്. യുഎസിന്റെ ആഷ്‌ളി ബാര്‍ട്ടിയാണ് (6,256)രണ്ടാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നിൽ 6185 പോയിന്റോടെ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവ (6185) മൂന്നാം സ്ഥാനത്തുമുണ്ട്. റൊമേനിയൻ താരം സിമോണ ഹാലപ്പ് (5223),നെതര്‍ലന്‍ഡ്‌സിന്റെ കിക്കി ബെര്‍ട്ടന്‍സ് (5120),ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര കിറ്റോവ (4780),ഉക്രെയിനിന്റെ എലീന സിറ്റോളിന (4577),അമേരിക്കയുടെ സെറീന വില്യംസ് (3995),ബള്‍ഗേറിയയുടെ ആര്യാന സബലിന്‍ക (3565),അമേരിക്കയുടെ സ്ലൊവാനി സ്റ്റീഫന്‍സ് (3189) എന്നിവരാണ് യഥാക്രമം നാല് മുതല്‍ 10 സ്ഥാനങ്ങളിലുള്ളത്.