ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായി; ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു • ഇ വാർത്ത | evartha
Kerala, Latest News

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായി; ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു.ഇതിനെ തുടർന്ന് ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. മുൻപ് ഈ മൂന്ന് ജില്ലകളിലും ഓറ‌ഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്.

മുൻകരുതൽ എന്ന നിലയിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.ന്യൂനമർദ്ദഫലമായി ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 20 സെന്റീമീറ്ററിന് മുകളിൽ മഴ പെയ്യുമെന്നാണ് ഏറ്റവുമൊടുവിൽ കാലവസ്ഥാകേന്ദ്രം പ്രവചിക്കുന്നത്.