‘പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍’

single-img
13 August 2019

തിരുവനന്തപുരം : ദുരിത ബാധിതര്‍ക്ക് സൗജന്യ റേഷന്‍ അനുവദിച്ച്‌ സര്‍ക്കാര്‍. മൂന്ന് മാസം സൗജന്യ റേഷന്‍ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ലെന്നും എന്നാല്‍, പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിനു വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വെള്ളം കയറി ഇ പോസ് സംവിധാനം തകരാറിലായ റേഷന്‍ കടകള്‍ക്ക് മാന്വല്‍ ആയി റേഷന്‍ നല്‍കാമെന്നും മന്ത്രി അറിയിച്ചു.