മഴക്കെടുതിയില്‍ കേരളത്തിന് സഹായവുമായി ഡിഎംകെ

single-img
13 August 2019

കാലവർഷക്കെടുതിയിൽ പ്രളയ ദുരിതത്തിലായ കേരളത്തിന് സഹായഹസ്തവുമായി ഡിഎംകെ. പാർട്ടിയുടെ പ്രവർത്തകർ തമിഴ്നാട്ടിലെ 34 ഓളം ജില്ലകളില്‍ നിന്നും ശേഖരിച്ച അവശ്യവസ്തുക്കൾ ഇന്ന് കേരളത്തിന് കൈമാറും.

ഇതിൽ, വസ്ത്രങ്ങള്‍, ബേബി ഫുഡ്, വാട്ടർബോട്ടിൽ, അരി, പലവജ്ഞനം, സാനിട്ടറി നാപ്കിൻ, പഠന സാമഗ്രഹികൾ തുടങ്ങി അറുപത് ലോഡ് സാധനങ്ങളാണ് ഡിഎംകെ പ്രവര്‍ത്തകര്‍ ശേഖരിച്ചത്. ഇന്ന് വൈകിട്ട് ഡിഎംകെ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ എംകെ സ്റ്റാലിൻ, ഡിഎംകെ കേരള ഘടകം സെക്രട്ടറി പുതുകോട്ടെ മുരുകേശന് സാധനങ്ങൾ കൈമാറും.