മഴക്കെടുതിക്കിടെ കൊല്ലത്ത് സുനാമിയുണ്ടാകുമെന്ന് വ്യാജപ്രചാരണം; കര്‍ശന നടപടിയെടുക്കാന്‍ കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി

single-img
13 August 2019

സംസ്ഥാനം മഴക്കെടുതിയെ അഭിമുഖീകരിക്കുമ്പോൾ കൊല്ലത്ത് സുനാമിയുണ്ടാകുമെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം നടക്കുന്നു. കൊല്ലം ജില്ലയില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ട് എന്നും ഓഖിക്ക് സമാനമായ കാറ്റ് വീശുമെന്നും കടല്‍ കയറുമെന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയയവകളിലൂടെ സര്‍ക്കാര്‍ അറിയിപ്പായാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. സംസ്ഥാന പബ്ലിക് റിലേഷന്‍ വകുപ്പും ഫിഷറീസ് വകുപ്പും അറിയിപ്പ് നല്‍കിയെന്ന തരത്തിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്.

വ്യാജപ്രചാരണം ; നടപടി സ്വീകരിക്കുംമഴക്കെടുതിയില്‍ ഉള്‍പ്പെട്ട ലക്ഷങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരവെ…

Posted by Collector Kollam on Monday, August 12, 2019

ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പരത്തി പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കൊല്ലം കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അതോടൊപ്പം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് നിർദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.