തെറ്റിദ്ധരിപ്പിക്കുന്ന അക്കൗണ്ട് അഡ്രസ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വ്യാജന്
സംസ്ഥാനം മഴക്കെടുതിയെ അഭിമുഖീകരിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വ്യാജൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന പേരിൽ അക്കൗണ്ട് അഡ്രസ്സ് സൃഷ്ടിച്ചാണ് വ്യാജന് രംഗത്തെത്തിയിരിക്കുന്നത്.
‘keralacmdrf@sbi’ എന്നതാണ് ശരിയായ അക്കൗണ്ട്. പക്ഷെ ഇതിന് സമാനമായി ‘kerelacmdrf@sbi’ എന്ന അക്കൗണ്ട് അഡ്രസ്സിലാണ് വ്യാജന് രംഗത്തുള്ളത്. കേരളം എന്ന വാക്കിലെ ഇംഗ്ലീഷ് അക്ഷരമായ A-യ്ക്കു പകരം E എന്നാണ് വ്യാജനിൽ നല്‍കിയിരിക്കുന്നത്. ഡിജിറ്റലായി ഗൂഗിള്‍ പേ, യു.പി.ഐ എന്നിവ വഴി പണമയക്കുന്നവരെ ലക്ഷ്യമിട്ടാണ് അക്കൗണ്ടുള്ളത്. സന്ദീപ് സഭാജീത് യാദവ് എന്ന് പേരുള്ള ആളുടേതാണ് അക്കൗണ്ട്.
നിങ്ങൾക്ക്ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയ സൗകര്യങ്ങളുപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാനായി ഈ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക: https://donation.cmdrf.kerala.gov.in