Categories: Kerala Latest News

തെറ്റിദ്ധരിപ്പിക്കുന്ന അക്കൗണ്ട് അഡ്രസ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വ്യാജന്‍

സംസ്ഥാനം മഴക്കെടുതിയെ അഭിമുഖീകരിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വ്യാജൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന പേരിൽ അക്കൗണ്ട് അഡ്രസ്സ് സൃഷ്ടിച്ചാണ് വ്യാജന്‍ രംഗത്തെത്തിയിരിക്കുന്നത്.

‘keralacmdrf@sbi’ എന്നതാണ് ശരിയായ അക്കൗണ്ട്. പക്ഷെ ഇതിന് സമാനമായി ‘kerelacmdrf@sbi’ എന്ന അക്കൗണ്ട് അഡ്രസ്സിലാണ് വ്യാജന്‍ രംഗത്തുള്ളത്. കേരളം എന്ന വാക്കിലെ ഇംഗ്ലീഷ് അക്ഷരമായ A-യ്ക്കു പകരം E എന്നാണ് വ്യാജനിൽ നല്‍കിയിരിക്കുന്നത്. ഡിജിറ്റലായി ഗൂഗിള്‍ പേ, യു.പി.ഐ എന്നിവ വഴി പണമയക്കുന്നവരെ ലക്ഷ്യമിട്ടാണ് അക്കൗണ്ടുള്ളത്. സന്ദീപ് സഭാജീത് യാദവ് എന്ന് പേരുള്ള ആളുടേതാണ് അക്കൗണ്ട്.

നിങ്ങൾക്ക്ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയ സൗകര്യങ്ങളുപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാനായി ഈ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക: https://donation.cmdrf.kerala.gov.in

This post was last modified on August 13, 2019 8:18 pm

Share

Recent Posts

  • Featured
  • Science & Tech

ബഹിരാകാശ യാത്രികനെതിരെ സ്വവര്‍ഗ്ഗ പങ്കാളിയുടെ പരാതി; ബഹിരാകാശത്ത് നടന്ന ആദ്യകുറ്റകൃത്യം അന്വേഷിക്കാന്‍ നാസ

സ്വവര്‍ഗ്ഗാനുരാഗികളായ ആനിയും സമ്മര്‍ വോര്‍ഡനും 2014ലാണ് വിവാഹിതരായത്.

52 mins ago
  • National

ബംഗാളില്‍ ഇടതുപാർട്ടികളുമായി സീറ്റ് ധാരണ; കോണ്‍ഗ്രസിന് സോണിയയുടെ പച്ചക്കൊടി

ഇടതുമുന്നണി അംഗീകരിക്കുകയാണെങ്കിൽ സഖ്യത്തിന് ശ്രമിക്കണം എന്ന നിർദ്ദേശമാണ് സോണിയ ഗാന്ധി മുന്നോട്ട് വച്ചതെന്നും സോമൻ മിത്ര പറഞ്ഞു.

1 hour ago
  • Breaking News
  • Kerala

മഴക്കെടുതി; മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചു; സംസ്ഥാനത്താകെ 1038 വില്ലേജുകള്‍

ഓരോ ജില്ലകളിൽ നിന്നും കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചത്.

2 hours ago
  • Kerala

പ്രളയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഹര്‍ജി; പിന്‍വലിച്ചില്ലെങ്കില്‍ ചിലവ് സഹിതം തള്ളുമെന്ന് ഹൈക്കോടതി

പ്രളയ സംബന്ധമായി കോടതിയുടെ പരിഗണനയിലുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലായിരുന്നു ഹർജി നല്‍കിയത്.

2 hours ago
  • Movies

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി

വിനയന്റെ സംവിധാനത്തിൽ കലാഭവന്‍ മണിയുടെ ജീവിതം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ മണിയായി സെന്തില്‍ എത്തുകയായിരുന്നു.

3 hours ago
  • Latest News
  • National

ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ സ്വാഭാവികമല്ലെന്ന് വ്യക്തമായി: രാഹുൽ ഗാന്ധി

അവിടെ എന്ത് സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നതെന്ന് ഞങ്ങൾക്ക് അറിയണമായിരുന്നു.

3 hours ago

This website uses cookies.