ജലനിരപ്പ് ഉയര്‍ന്നു; അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും • ഇ വാർത്ത | evartha
Kerala, Latest News

ജലനിരപ്പ് ഉയര്‍ന്നു; അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും

ശക്തമായി തുടർന്നിരുന്ന മഴമൂലം ജലനിരപ്പ് ഉയര്‍ന്നതിനാൾ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും.ഇന്ന് രാവിലെ 10ന് ആണ് ഷട്ടറുകള്‍ ഒരിഞ്ചു വീതം തുറക്കുന്നത്.നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതവും അരുവിക്കര ഡാമിന്റെ ഒരു ഷട്ടറുമാണ് തുറക്കുന്നത്.

അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ച്‌ നിര്‍ത്തുന്നതിനായാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു.ഇപ്പോൾ 82.02 മീറ്ററാണ് നെയ്യാര്‍ ഡാമിലെ ജലനിരപ്പ്. 84.75 മീറ്റർ വരെയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.നേരിയ തോതില്‍ മാത്രം വെള്ളം തുറന്നു വിടുന്നതിനാല്‍ ജലാശയങ്ങളില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ല. അതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.